തളിതോറും ഒളിതൂകും കനിവിൻ വിളക്കേ (Thali Thorum Oli Thookum Lyrics Malayalam) എന്ന ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. ഗംഗാതീർത്ഥം എന്ന 1986-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്.
സംഗീതം / Music: ടി എസ് രാധാകൃഷ്ണൻ
ഗാനരചന / Lyricist: പി സി അരവിന്ദൻ
ആലാപനം / Singer: കെ ജെ യേശുദാസ്
Album: ഗംഗാതീർത്ഥം വാല്യം 1
തളിതോറും ഒളിതൂകും Thali Thorum Oli Thookum Malayalam Lyrics
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണെ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
അമൃതും വിഷവും ചേരും ശ്രീനീലകണ്ഠാ
അണിയും തീയും നീരും നീ ശൈലകാന്താ
അമൃതും വിഷവും ചേരും ശ്രീനീലകണ്ഠാ
അണിയും തീയും നീരും നീ ശൈലകാന്താ
സുഖവും ദുഃഖവുമെല്ലാം ഒരു പോലെതാങ്ങാൻ
സകലേശാ കൃപയെന്നിൽ ചൊരിയേണമെന്നും
നീ കനിയേണെയെന്നും
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മടിയാതുടലുംപാതി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും പാതാഗദാര്ദ്രാ
മടിയാതുടലുംപാതി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും പാതാഗദാര്ദ്രാ
ഇഹവും പരവും എന്റെ തുണയായി തീരാൻ
പരമേശാ പദയുഗ്മം പണിയുന്നു എന്നും
ഞാൻ പണിയുന്നു എന്നും
തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻകിരണങ്ങളേൽക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി