അഘോര സ്തുതി Aghora Shiva Mantra Malayalam Lyrics. ശ്രീ പരമേശ്വരൻറെ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖമാണ് അഘോരം. ഘോരമല്ലാത്തത് എന്ന് ഒരർത്ഥം. യാതൊന്നിനേക്കാളും ഏറ്റവും ഘോരമായതെന്തോ അത് എന്ന് മറ്റൊരർത്ഥം. അതായത് ഘോരമായതും ഘോരമല്ലാത്തും ദേവാദി ദേവനായ ഭഗവാൻറെ സ്വരൂപങ്ങളാണ്.
അഘോര സ്തുതി Aghora Shiva Mantra Lyrics Malayalam
ഓം അഘോരേഭ്യോത ഘോരേഭ്യോ ഘോരതരേഭ്യശ്ച
സർവ്വത ശർവ്വ സർവ്വേഭ്യോ നമസ്തേഽസ്തു രുദ്രരൂപേഭ്യോ.
അഘോരമന്ത്രം അതിപ്രശസ്തമാണ്. സർവ്വബാധാ, ശത്രുദോഷ ശമനത്തിനായി ഈ മന്ത്രം ഉപയോഗിക്കുന്നു. കുട്ടികളിലുണ്ടാകുന്ന ഭയം, ഉൻമാദം തുടങ്ങിയവ മാറുന്നതിനായി ഈ മന്തം ജപിച്ച് ഭസ്മമിടുക, കറുത്തചരട് ജപിച്ചു കെട്ടുക എന്നത് ചെയ്യാവുന്നതാണ്.
അഘോരയന്ത്രവും ഫലപ്രദമാണ്.
താടിയും മുടിയും നീട്ടിവളർത്തി നഗ്നരായി കഴിയുന്ന ഒരു സന്യാസ സമൂഹം തന്നെ അഘോരികൾ എന്ന പേരിലറിയപ്പെടുന്നു
“ഓം നമ : ശിവായ “