കേരളത്തിലെ കൊല്ലം – തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രമാണ് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം.
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം Aryankavu Sastha Temple Kollam
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ 108 ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് ആര്യങ്കാവ് ശാസ്താക്ഷേത്രം. കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിനടുത്തായി ആയി കല്ലടയാർ ഒഴുകുന്നത്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യപ്പന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്.
ശബരിമലയിലേതു പോലെ തന്നെ ക്ഷേത്രത്തിനുള്ളിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക് പ്രവേശനമില്ല. മലയാളം – തമിഴ് വിധിപ്രകാരമുള്ള പൂജകളാണ് ഇവിടെ എങ്കിലും നാലമ്പലത്തിനുള്ളിലെ പൂജകൾ മലയാള താന്ത്രിക വിധിപ്രകാരമാണ്.
ഉത്സവവും വഴിപാടുകളും
ധനു മാസത്തിലാണ് ഉത്സവം നടക്കുന്നത്. ആര്യങ്കാവ് ക്ഷേത്രം കേരളം – തമിഴ്നാട് അതിർത്തിയിലായതിനാൽ നാലമ്പലത്തിനുള്ളിൽ മലയാളം ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം. നീരാജനം, മുഴുക്കാപ്പ്, അഷ്ടാ ഭിഷേകം, മാവിളക്ക് തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
എങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരാം
തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്മല വഴിയും, കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല വഴിയും ആര്യങ്കാവിലെത്താം. തമിഴ് നാട്ടിൽ നിന്നും വരുന്നവർക്ക് മധുര, തെങ്കാശി, ചെങ്കോട്ട, പുലിയൂർ വഴി ആര്യങ്കാവിൽ എത്താം.
പുനലൂർ ബസ് സ്റ്റാൻഡ്, ഏകദേശം 34 km
കൊല്ലം റെയിൽവേ സ്റ്റേഷൻ, ഏകദേശം 36 km
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 98.3 km
മേൽവിലാസം
Aryankavu Ayyappan Temple
Kollam – Thirumangalam Road
Aryankavu
Puliyarai R.F. Part
Kerala 691309