തൃശൂർ ജില്ലയിലെ ചേർപ്പിലാണ് പെരുവനം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ഒരുമിച്ചു ഭരണം നടത്തുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം.
പെരുവനം മഹാദേവ ക്ഷേത്രം Peruvanam Mahadeva Temple
പരശുരാമൻ പണിത 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മഹാദേവന്റെ ദ്വൈത ഭാവമുള്ള ഇരട്ടയപ്പൻ ആണ് പ്രധാന പ്രതിഷ്ഠ. ചെറുതും വലുതുമായ രണ്ടു ശിവലിംഗമാണ് ഇവിടെയുള്ളത്. മാടത്തിലപ്പൻ, ദക്ഷിണാമൂർത്തി, ശ്രീപാർവ്വതി, പുരുമഹർഷി, ഗണപതി, രക്തേശ്വരി, മണികണ്ഠശിവൻ, ഗോശാലകൃഷ്ണൻ എന്നിവരാണ് ഉപദേവതകൾ.
ക്ഷേത്ര ഐതീഹ്യം
പരശുരാമൻ വിഭജിച്ച 64 ഗ്രാമങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പെരുവനം. പുരു മഹർഷി വനമായിരുന്ന ഈ സ്ഥലത്തു തപസ്സു ചെയ്തത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. മാത്രമല്ല ഇങ്ങോട്ടേക്ക് വന്ന ബ്രാഹ്മണരുടെ ആവശ്യപ്രകാരം മഹാദേവൻ പാർവ്വതി സമേതനായി കൂടിയിരുന്നു എന്നൊരു കഥയും പറയുന്നു.
ക്ഷേത്ര പ്രത്യേകതകൾ
ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭദ്രകാളി – സുബ്രഹ്മണ്യ ക്ഷേത്രങ്ങളും, കിഴക്കു വിഷ്ണു ക്ഷേത്രവും, വടക്കു അയ്യപ്പ ക്ഷേത്രവും, തെക്കു ദുർഗ്ഗാ ക്ഷേത്രവും ആണ്. വടക്കു കിഴക്കു ഭാഗത്തായി കുളങ്ങര ക്ഷേത്രം എന്നറിയപ്പെടുന്ന മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിൽ ധാരാളം ശില്പങ്ങൾ പണിതിരിക്കുന്നത് കാണാൻ കഴിയും. പ്രധാന പ്രതിഷ്ഠയ്ക്ക് അരാശിയോളം വലുപ്പമുണ്ട്. ശ്രീകോവിൽ ചതുരാകൃതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ നിർമിതി തൃശൂർ വടക്കുംനാഥ ക്ഷേത്രവുമായി സാമ്യം ഉണ്ട്. മാടത്തിലപ്പന്റെ ശ്രീകോവിലാണ് കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിൽ എന്നറിയപ്പെടുന്നത്. മന്ത്രാങ്കം കൂത്ത് അവതരിപ്പിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്.
വിശേഷ ദിവസങ്ങളും പൂജകളും
പ്രതിഷ്ടാദിനം മേടമാസത്തിലെ പുണർതം നാളിൽ ആണ്. ശിവരാത്രിയും ഇവിടെ വളരെ ഭംഗിയായി ആഘോഷിക്കാറുണ്ട്. പെരുവനം പൂരം വളരെ പ്രസിദ്ധമാണ്.
ദർശന സമയം
രാവിലെ 5 മുതൽ 10:30 വരെ,
വൈകുന്നേരം 5 മുതൽ 7:30 വരെ
മേൽവിലാസം
പെരുവനം മഹാദേവ ക്ഷേത്രം
ചേർപ്പ്
തൃശൂർ
കേരളം 680561
Contact Phone Number: 0471 232 1132