സർവതിലും വ്യാപിക്കുന്ന പരമ ചൈതന്യമായ മഹാവിഷ്ണു ഭഗവാൻറെ പ്രധാന ആഭരണങ്ങളും ആയുധങ്ങളും. ഈ ബ്രഹ്മാണ്ഡം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഈശ്വരനാണ് വിഷ്ണു. ത്രിമൂർത്തികളിൽ സ്ഥിതിയുടെ ദൈവമാണ് ശ്രീ മഹാവിഷ്ണു അലങ്കാരപ്രീയനാണ്.
മഹാവിഷ്ണു പ്രധാന ആഭരണങ്ങളും ആയുധങ്ങളും
1) പാഞ്ചജന്യം – വെളുത്ത നിറത്തിലുള്ള ശംഖ്
2) കൗസ്തുഭം – ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം.
3) വൈജയന്തി – രത്നമാല
4) ശ്രീവത്സം – മഹാവിഷ്ണു ഭഗവാൻറെ നെഞ്ചിലുള്ള ഒരു അടയാളം (മറുക്) ആണ് ശ്രീവത്സം. ഭൃഗു എന്ന മഹർഷി നെഞ്ചിൽ ചവിട്ടിയപ്പോൾ ഉണ്ടായതാണെന്ന് കരുതപ്പെടുന്നു.
5) സുദർശനം – ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം.
6) കൗമോദകി – ഗദയുടെ പേര്
7) നാന്ദകം – ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ
8) ശാർങ്ഗം – വില്ല്