വാചാമീശ്വരി ഭക്തകല്പലതികേ എന്ന ഈ മന്ത്രം കലയുടെയും വിദ്യാഭ്യാസത്തിന്റെയും ദേവതയായ സരസ്വതി ദേവിയുടേതാണ്. വേദങ്ങളുടെ മാതാവാണ് സരസ്വതി ദേവി. സരസ്വതി വന്ദനം എന്ന് വിളിക്കപ്പെടുന്ന മന്ത്രങ്ങൾ ജപിക്കുന്നത് വഴി സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും വിദ്യയിൽ ഉയർച്ച ഉണ്ടാകുകയും ചെയുന്നു.
വാചാമീശ്വരി ഭക്തകല്പലതികേ – Vachameswari Bhakta Kalpa Latike Mantra
വാചാമീശ്വരി ഭക്തകല്പലതികേ
സർവ്വാർത്ഥസിദ്ധിപ്രദേ
ഗദ്യപ്രാകൃത പദ്യജാതരചനാ
സർവത്ര സിദ്ധിപ്രദേ
നീലേന്ദീവരലോചനത്രയയുതേ
കാരുണ്യവാരാന്നിധേ
സൗഭാഗ്യാമൃത വർഷണേന കൃപയാ
സിഞ്ചത്വമസ്മാദൃശം