ശ്രീ നാരായണ ഗുരുദേവൻ രചിച്ച ഏറെ പ്രശസ്തമായ ശിവ സ്തുതിയാണ് ശിവപ്രസാദ പഞ്ചകം. അരുവിപ്പുറത്തു വച്ച് ശ്രീനാരായണ ഗുരു ശിഷ്യനായ ശിവലിംഗദാസ സ്വാമികൾക്ക് രചിച്ച് ആലപിച്ചു നൽകിയ കീർത്തനമാണ് ശിവപ്രസാദപഞ്ചകം. ഭൂമിയിലെ സങ്കടങ്ങളിൽ നിന്നും മോചിപ്പിച്ച് പരബ്രഹ്മമായ ശങ്കരനിൽ അലിയാൻ പരമേശ്വര പ്രസാദത്തിന് വേണ്ടിയുള്ള കീർത്തനമാണ് ശിവപ്രസാദ പഞ്ചകം.
ശിവപ്രസാദ പഞ്ചകം – Shivaprasada Panchakam Stotram Malayalam Lyrics – Sree Narayana Guru Krithi
ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ!
പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.
കളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ-
ക്കളവുണ്ടൊരു സീമ നിനക്കു നഹി.
കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.