ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമായാണ് തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തുലാം മഹോത്സവം അറിയപ്പെടുന്നത്.
ശ്രീ പൂർണ്ണത്രയീശ തുലാം 9 മഹോത്സവം 2023
ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ഈ വർഷത്തെ തുലാം 9 മഹോത്സവം ഒക്ടോബർ മാസം 26 നു വ്യാഴാഴ്ച ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
രാവിലെ 8 മുതൽ 10 വരെ – ശീവേലി
വൈകിട്ട് 3 മണിക് – കർപ്പൂരം എഴുന്നള്ളിപ്പ്
വൈകിട്ട് 5.30 മുതൽ – കാഴ്ച ശീവേലി
വൈകിട്ട് 6.30 നു – നിറമാല വിളക്കുവയ്പു,ദീപാരാധന കർപ്പൂരദീപക്കാഴ്ച.
വൈകിട്ട് 7 ന് – ഭാരത നാട്യ കച്ചേരി
രാത്രി 8 ന് – കഥകളി
രാത്രി 9 ന് – വിളക്കിനെഴുന്നള്ളിപ്പ്
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ശ്രീ പൂർണത്രയീശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം, പഴയ കൊച്ചി രാജ്യത്തിലെ എട്ട് രാജകീയ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ്. അനന്തന്റെ പുറത്തിരിയ്ക്കുന്ന മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സന്താനഗോപാലമൂർത്തിയായി സങ്കല്പിയ്ക്കപ്പെടുന്ന ഈ ഭഗവാനെ പ്രതിഷ്ഠിച്ചത് ശ്രീകൃഷ്ണനും അർജ്ജുനനുമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുട്ടികളുടെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും ഇവിടെ ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളിൽ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസം വീതം നീണ്ടുനിൽക്കുന്ന മൂന്ന് കൊടിയേറ്റുത്സവങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. തുലാമാസത്തിൽ ഒമ്പതാം ദിവസം ഗംഭീരമായി ആഘോഷിച്ചുവരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമായാണ് തൃപ്പൂണിത്തുറ ഉത്സവം അറിയപ്പെടുന്നത്.
ശ്രീ പൂർണ്ണത്രയീശ മഹോത്സവ വിശേഷങ്ങൾ
എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവങ്ങൾ പ്രശസ്തമാണ്. 9/3/1096 (മലയാളം) ന് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിന്റെ ഓർമ്മയ്ക്കാണ് ഇത് നടത്തുന്നത്. ഈ ഉത്സവത്തിന് പ്രധാനപ്പെട്ട ആചാരങ്ങളൊന്നുമില്ല. തീയുടെ സ്മരണയിൽ ക്ഷേത്രത്തിലുടനീളം കർപ്പൂരവും വിളക്കുകളും കത്തിക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വൃശ്ചികം ഉത്സവമാണ് അംഗുരാടി. ചിങ്ങം ഉത്സവം ധ്വജാദിയും പറ ഉത്സവം പടഹാദിയുമാണ്.