Guruvayur Sree Krishna Temple Festival 2024 Notice & Program Brochure. Guruvayur Sreekrishna Temple Mahotsavam 2024 complete festival brochure. The festival starts on 21 February 2024 and concludes on 1 March 2024.
Guruvayoorappan Temple Arattu 2024 date is on 1 March 2024, Friday.
Guruvayur Sree Krishna Temple Festival 2024 Notice & Program Brochure
ഗുരുവായൂർ തിരുവുത്സവം
2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി (1199 കുംഭം 8 മുതൽ കുംഭം 17 കൂടി)
ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2024 ഫെബ്രുവരി 21 (1199 കുംഭം 8) ബുധനാഴ്ച തൃക്കൊടിയേറി മാർച്ച് 1 (1199 കുംഭം 17) വെള്ളിയാഴ്ച ആറാട്ടോടെ സമംഗളം സമാപിക്കുന്നതാണ്.
തിരുവുത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ സഹസ്ര കലശച്ചടങ്ങുകൾ 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച സമാരംഭിച്ച് ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ സഹസ്രകലശാഭിഷേകം തുടർന്ന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം എന്നിവയോടെ പര്യവസാനിക്കും. ക്ഷേത്രച്ചടങ്ങുകളുടെയും വിശേഷാൽ പരിപാടി കളുടെയും വിശദവിവരം അന്യത്ര ചേർത്തിട്ടുണ്ട്.